മുൻ ബാഴ്സലോണ ഗോൾകീപ്പർക്ക് കൊറോണ

മുൻ ബാഴ്സലോണ ഗോൾകീപ്പർക്ക് കൊറോണ സ്ഥിരീകരിച്ചു. ബാഴ്സലോണയുടെ മുൻ ഗോൾ കീപ്പർ റസ്റ്റി റക്ബാറിനാണ് കൊറോണ പൊസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ടർക്കിഷ് വംശജനായ റക്ബെർ അന്റല്യാസ്പോർ‍, ഫെനർബാഷെ, ബെസിക്താസ്, ബാഴ്സ എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

46 കാരനായ താരത്തിന് സ്വന്തം ഭാര്യയിൽ നിന്നാണ് കൊറോണ പകർന്നത്. അതേ സമയം താരത്തിന്റെ ഹോസ്പിറ്റലിലെ കണ്ടീഷൻ മോശമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2003-04 ക്യാമ്പയിനിൽ ബാഴ്സലോണക്ക് വേണ്ടി ഏഴ് മത്സരങ്ങളിൽ താരം വലകാത്തിട്ടുണ്ട്. തുർക്കിക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചതാരമായ റെക്ബർ 2002 ലോകകപ്പിലെ താരങ്ങളിൽ ഒരാളായിരുന്നു. 2012ലാണ് ബെസിക്താസിലെ അഞ്ച് വർഷത്തിന് ശേഷം ഫുട്ബോളിൽ നിന്ന് റെക്ബർ വിരമിച്ചത്.

Exit mobile version