ല ലീഗ ഫിക്സ്ചർ എത്തി, ആദ്യ ക്ലാസ്സിക്കോ ക്യാമ്പ് ന്യൂവിൽ

സ്പാനിഷ് ലീഗിൽ മത്സര ക്രമങ്ങൾ പുറത്ത് വിട്ടു. ആരാധകർ കാത്തിരുന്ന എൽ ക്ലാസിക്കോ തീയതിയും ഇതോടെ പുറത്ത് വന്നു. ഒക്ടോബർ, മാർച്ച് മാസങ്ങളിലാണ് 2019-2020 സീസണിലെ ക്ലാസ്സിക്കോ മത്സരങ്ങൾ അരങ്ങേറുക.

ഒക്ടോബർ 27 ന് നടക്കുന്ന ആദ്യ ക്ലാസ്സിക്കോ പോരാട്ടം ബാഴ്സയുടെ മൈതാനമായ ക്യാമ്പ് ന്യൂവിൽ ആണ് അരങ്ങേറുക. മാർച് 1 ന് ആണ് സാന്റിയാഗോ ബെർണാബുവിൽ ക്ലാസ്സിക്കോ അരങ്ങേറുക. ഓഗസ്റ്റ്‌ മാസം 18 ആം തിയതിയാണ് ല ലീഗെയിൽ ആദ്യ മത്സരം നടക്കുക. സെൽറ്റ വിഗോയാണ് റയൽ മാഡ്രിഡിന്റെ ആദ്യ എതിരാളികൾ. ബാഴ്സലോണക്ക് അത്ലറ്റിക് ക്ലബ്ബാണ് എതിരാളികൾ.

സിമയോണിയുടെ അത്ലറ്റികോ മാഡ്രിഡിന് ഗെറ്റഫക്കെതിരെ ആണ് ആദ്യ മത്സരം. വലൻസിയക് റയൽ സോസിഡാടും, സെവിയ്യക്ക് എസ്പാനിയോളും ആണ് ആദ്യ മത്സരത്തിലെ എതിരാളികൾ.

Exit mobile version