Site icon Fanport

ബാഴ്സലോണ യുവ മിഡ്ഫീൽഡർ ഫെർമിൻ ലോപസിന്റെ കരാർ പുതുക്കും

ബാഴ്സലോണ യുവ മീഡ്ഫീൽഡർ ഫെർമിൻ ലോപ്പസിന്റെ കരാർ പുതുക്കും. ബാഴ്സലോണ ചർച്ചകൾ ആരംഭിച്ചതായും അടുത്ത ദിവസങ്ങളിൽ തന്നെ കരാർ ഒപ്പുവെക്കും എന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 20കാരനായ താരം കഴിഞ്ഞ മത്സരത്തിലൂടെ ബാഴ്സലോണക്ക് ആയി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു.

ബാഴ്സലോണ 23 08 29 11 05 30 138

ബാഴ്‌സലോണയുമായുള്ള ലോപ്പസിന്റെ നിലവിലെ കരാർ 2024-ൽ അവസാനിക്കും, 2028 വരെ നീണ്ടു നിൽക്കുന്നത് ആകും പുതിയ കരാർ. 400 മില്യന്റെ റിലീസ് ക്ലോസും ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ക്ലബ്ബിന്റെ യൂത്ത് അക്കാദമിയുടെ ഉൽപ്പന്നമായ ലോപ്പസ് കഴിഞ്ഞ സീസണിൽ ലോണിൽ ലിനറെസിൽ ചെലവഴിക്കുകയും അവിടെ മികച്ച പ്രകടനം നടത്തുകയും ചെയ്തു. ലോപ്പസ് യുഎസ് പ്രീ-സീസൺ ടൂറിൽ ബാഴ്സക്ക് ഒപ്പം ഉണ്ടായിരുന്നു. റയൽ മാഡ്രിഡിനെതിരായ ഗോളും നേടിയിരുന്നു.

Exit mobile version