റയൽ മാഡ്രിഡിന് വമ്പൻ തിരിച്ചടി, മെൻഡി ഈ സീസണിൽ ഇനി കളിക്കില്ല

റയൽ മാഡ്രിഡ് പ്രതിരോധ താരം ഫെർലാൻഡ് മെൻഡി ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി കളിക്കില്ല. താരത്തിന് പരിക്കേറ്റതോടെ താരം ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി കളിക്കില്ലെന്ന് ഉറപ്പായത്. ലാ ലീഗ കിരീട പോരാട്ടം അവസാന റൗണ്ടിലേക്ക് എത്തിയതോടെ നിർണായക മത്സരങ്ങൾ മുൻപിൽ നിൽക്കെ മെൻഡിക്കേറ്റ പരിക്ക് റയൽ മാഡ്രിഡിന് വമ്പൻ തിരിച്ചടിയാണ്.

താരത്തിന്റെ പരിക്കിന്റെ വ്യാപ്തി എത്രത്തോളമെന്ന് റയൽ മാഡ്രിഡ് വ്യക്തമാക്കിയില്ലെങ്കിലും താരം ഇനി ഈ സീസണിൽ കളിക്കില്ലെന്ന് ഉറപ്പാണ്. നിലവിൽ 77 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് ആണ് ലാ ലീഗയിൽ ഒന്നാമത്. 75 പോയിന്റ് വീതമുള്ള റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തും ബാഴ്‌സലോണ മൂന്നാം സ്ഥാനത്തുമാണ്. ഗ്രനാഡ, അത്ലറ്റിക് ക്ലബ്, വിയ്യാറയൽ എന്നിവരാണ് ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ.

Previous articleയുവന്റസ് വിടും എന്ന് ബുഫൺ പ്രഖ്യാപിച്ചു
Next articleശ്രേയസ്സ് അയ്യര്‍ പരിക്ക് മാറിയെത്തിയാല്‍ ശ്രീലങ്കയില്‍ ഇന്ത്യയെ നയിക്കും