ഫെലിക്സിനും സുവാരസിനും ഇരട്ട ഗോൾ, അത്ലറ്റിക്കോ മാഡ്രിഡിന് തുടർച്ചയായ ആറാം വിജയം

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് ഗംഭീര വിജയം. ഇന്ന് മാഡ്രിഡിൽ വെച്ച് ഡിപോർടീവോ അലാവസിനെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഇന്ന് പതിനൊന്നാം മിനുട്ടിൽ ജാവോ ഫെലിക്സിന്റെ വകയായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ ആദ്യ ഗോൾ. സമീപകാലത്തായി മിന്നുന്ന ഫോമിലാണ് ഫെലിക്സ് ഉള്ളത്. ഈ ലീഡ് 63ആം മിനുട്ട് വരെ തുടർന്നു.

അതിനു ശേഷം എസ്കലാന്റെ അലാവസിനായി സമനില നേടി. ലീഡ് പുനസ്താപിക്കാൻ ശ്രമിക്കുന്നതിനിടയിൽ അത്ലറ്റിക്കോ മാഡ്രിഡ് ഒരു പെനാൾട്ടി നേടുകയും സുവാരസ് അത് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. 82ആം മിനുട്ടിൽ ഫെലിക്സ് വീണ്ടും ഗോളടിച്ചതോടെ അത്ലറ്റിക്കോ മാഡ്രിഡിന്റെ വിജയം ഉറപ്പായി. പിന്നാലെ സുവാരസും തന്റെ രണ്ടാം ഗോൾ കണ്ടെത്തി. 30 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ലീഗിൽ മൂന്നാമത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ.