പഴയ ബാഴ്സലോണ-റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഇനി റയലിന്റെ സഹപരിശീലകൻ

റയൽ മാഡ്രിഡിൽ ജൂലൻ ലൊപെടെഗിയുടെ അസിസ്റ്റന്റ് ആയി ആൽബർട്ട് കെലഡസ് ചേർന്നു. മുൻ റയൽ മാഡ്രിഡ് താരമായ ആൽബർട്ടിന്റെ ക്ലബ് തലത്തിലുള്ള ആദ്യ പരിശീക ചുമതലയാകും ഇത്. മുമ്പ് സ്പെയിനിന്റെ യൂത്ത് ടീമുകളെ ആൽബർട്ട് പരിശീലിപ്പിച്ചിട്ടുണ്ട്‌. അവസാന അഞ്ചു വർഷമായി സ്പെയിനിന്റെ അണ്ടർ 16, അണ്ടർ 21 ടീമുകളുടെ പരിശീലകനായിരുന്നു.

ബാഴ്സലോണ യൂത്ത് ടീമിലൂടെ വളർന്നു വന്ന കളിക്കാരനായിരുന്നു ആൽബർട്ട്. ലാലിഗയിൽ ഡിഫൻസീവ് മിഡ്ഫീൽഡറായി 200ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്‌. റയൽ മാഡ്രിഡിനായി 56 മത്സരങ്ങളിലും ബാഴ്സക്കായി 72 മത്സരങ്ങളിലും ആൽബർട്ട് ജേഴ്സി അണിഞ്ഞു. സ്പെയിൻ, കാറ്റലോണിയ ദേശീയ ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version