ലാ ലീഗയിൽ എസ്പാന്യോളിന് ജയം

ലാ ലീഗയിൽ എസ്പാന്യോളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജിറോണയെ എസ്പാന്യോൾ പരാജയപ്പെട്ടുത്തിയത്. ജെറാഡ് മൊറേനോയുടെ ഇരട്ട ഗോളുകളാണ് ലാ ലീഗയിൽ എസ്പാന്യോളിന് ജയം നേടിക്കൊടുത്തത്.

ജെറാഡ് മൊറേനോ രണ്ടു തകർപ്പൻ ഗോളുകളാണ് എവേ മച്ചിൽ എസ്പാന്യോളിന് വിജയം നേടിക്കൊടുത്തത്. ഈ വിജയത്തോടു കൂടി 34 മത്സരങ്ങളിൽ നിന്നും 39 പോയിന്റുമായി ലാ ലീഗയിൽ പതിനഞ്ചാം സ്ഥാനത്താണ് എസ്പാന്യോൾ. പരാജയമേറ്റുവാങ്ങിയ ജിറോണ 47 പോയിന്റുമായി ഒൻപതാം സ്ഥാനത്തുമാണ്. കൊച്ചിനെ പുറത്തക്കിയ ശേഷം എസ്പാന്യോൾ നേടുന്ന ആദ്യ വിജയമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial