അത്ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് എസ്പാന്യോൾ

- Advertisement -

ലാ ലീഗയിൽ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് എസ്പാന്യോളിനു തകർപ്പൻ ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ തോൽവി. വാൻഡാ മെട്രോപ്പോളിറ്റാനോ സ്റ്റേഡിയത്തിൽ ചരിത്രമെഴുതിയാണ് എസ്പാന്യോൾ മടങ്ങുന്നത്. ഡേവിഡ് ഗ്യാല്ലേജിയോയും കൂട്ടരും പുതിയൊരു അദ്ധ്യായമെഴുതിയാണ് കളം വിടുന്നത്. രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡിനെ പതിനഞ്ചാം സ്ഥാനക്കാരായ എസ്പാന്യോൾ പരാജയപ്പെടുത്തുന്നത്.

ഗോൾ രഹിതമായിരുന്നു ആദ്യപകുതി. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും എസ്പാന്യോൾ നേടുന്നത്. യൂറോപ്പ ലീഗ് ഫൈനലിൽ കടന്ന അത്ലറ്റിക്കോയ്ക്ക് സ്വന്തം തട്ടകത്തിൽ പിഴച്ചു.53 ആം മിനുട്ടിൽ ഓസ്കർ മെലിൻഡോയിലൂടെയാണ് എസ്പാന്യോൾ ലീഡ് നേടിയത്. 77 ആം മിനുട്ടിൽ ലിയോ ബാപ്ടിസ്റ്റാവോയിലൂടെ എസ്പാന്യോളിനെ രണ്ടാം ഗോളും പിറന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement