Site icon Fanport

ഗല്ലേഹോ പോയി, ഇനി പാബ്ലോ മചിൻ എസ്പാൻയോൾ കോച്ച്

ലാലിഗയിലും ഒരു പരിശീലകന്റെ ജോലി ഇന്നലെയോടെ പോയിരിക്കുകയാ‌ണ്. ലീഗിൽ വിഷമിക്കുന്ന ക്ലബായ എസ്പാൻയോൾ പരിശീലകൻ ഡേവിഡ് ഗല്ലേഹോ ആണ് ഇന്നലെ പുറത്താക്കപ്പെട്ടത്. ലീഗിൽ ഏഴു മത്സരങ്ങൾ പിന്നിട്ടിട്ടും വെറും ഒരു ജയം മാത്രം ഉള്ളതാണ് അദ്ദേഹത്തെ പരിശീലക സ്ഥാനം നഷ്ടപ്പെടാൻ കാരണം. ഇപ്പോൾ വെറും അഞ്ചു പോയന്റ് മാത്രമുള്ള എസ്പാൻയോൾ ലീഗിൽ 19ആം സ്ഥാനത്താ‌ണ്.

ഗല്ലേഹോയ്ക്ക് പകരം മുൻ സെവിയ്യ പരിശീലകനായ പാബ്ലോ മചിനെയാണ് എസ്പാൻയോൾ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസൺ അവസാനത്താായിരുന്നു മചിൻ സെവിയ്യയുടെ ചുമതല ഒഴിഞ്ഞത്. മുമ്പ് ലാലിഗ ക്ലബായ ജിറോണയെയും മചിൻ പരിശീലിപ്പിച്ചിട്ടുണ്ട്.

Exit mobile version