എൽ ക്ലാസിക്കോയ്ക്ക് ഒരുങ്ങി ഫുട്ബോൾ ലോകം

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനവസാനമായി. ലാ ലിഗ ഫിക്സ്ച്ചർ ഡ്രോ കഴിഞ്ഞു. ഏവരും കാത്തിരിക്കുന്ന എൽ ക്ലാസിക്കോയുടെ തീയ്യതി ഇന്നറിഞ്ഞു. സ്പാനിഷ് ക്ലബ്ബ്കളായ റയൽ മാഡ്രിഡും ബാഴ്‌സലോണയും മാച്ച് ഡേ 17 നും മാച്ച് ഡേ 30 തിനും ഏറ്റുമുട്ടും. യഥാക്രമം 2017 ഡിസംബർ 20 ന് ബെർണബ്യുവിലും 2018 മെയ് 6ന് ക്യാമ്പ് നൗവിലുമാണ് മാച്ചുകൾ.

റയൽ മാഡ്രിഡ് ബെർണബ്യുവിൽ ആതിഥേയത്വമരുളുന്ന മത്സരം ഡിസംബർ ഇരുപത്തിനാണെങ്കിലും തീയതി മാറാനുള്ള സാധ്യതയുണ്ട്. റയൽ മാഡ്രിഡ് ക്ലബ് വേൾഡ് കപ്പിനായി ഡിസംബറിൽ അബുദാബിയിലേക്ക് തിരിക്കും. ആ മത്സരത്തിന്റെ ഫൈനൽ ഡിസംബർ 16 ആണ്. അത് കൊണ്ട് അടുത്ത സീസണിലെ ആദ്യ ക്ലാസിക്കോ ഡിസംബർ 21 ആകാൻ ആണ് സാധ്യത. റിട്ടേൺ ക്ലാസിക്കോയിൽ ബാഴ്‌സലോണ റയൽ മാഡ്രിഡിനെ ക്യാമ്പ് നൗവിൽ വെച്ച് 2018 മെയ് 6 ന് നേരിടും.

2012 ന് ശേഷം ആദ്യമായാണ് റയൽ മാഡ്രിഡ് ലാ ലിഗ കിരീടം സ്വന്തമാക്കിയത്. സിനദിൻ സിദാന്റെ പരീക്ഷണങ്ങൾ എല്ലാം വിജയം കണ്ടപ്പോൾ ചാമ്പ്യൻസ് ലീഗും റയലിന് സ്വന്തമായി. കോപ്പ ഡെൽ റേ നേടിയെങ്കിലും ഏറ്റ തിരിച്ചടികളിൽ നിന്നും കരുത്താർജിച്ച് തിരുച്ചു വരാനാണ് ബാഴ്‌സയുടെ ശ്രമം. മുൻ അത്ലറ്റിക്കോ ബിൽബാവോയുടെ മുൻ പരിശീലകനായ ഏർണെസ്റ്റോ വൽവേർദേയുടെ കീഴിൽ ബാഴ്‌സലോണ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹോക്കി വേള്‍ഡ് ലീഗ് : ജര്‍മ്മനി-അമേരിക്ക വനിത വിഭാഗം ഫൈനല്‍
Next articleകുർട്ട് സൂമ സ്റ്റോക്ക് സിറ്റിയിൽ