എൽ ക്ലാസികോയിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൻസു ഫതി

ഇന്നത്തെ എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനെതിരെ ഗോൾ അടിച്ചതോടെ അൻസു ഫാതി ഒരു റെക്കോർഡ് ഇട്ടിരിക്കുകയാണ്. എൽ ക്ലാസികോ ചരിത്രത്തിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് അൻസു ഫതി ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്‌. റയൽ മാഡ്രിഡ് ഇതിഹാസമായ റൗളിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോർഡ് ഉണ്ടായിരുന്നത്. 18 വയസ്സും 95 ദിവസവും മാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു റൗൾ എൽ ക്ലാസികോയിൽ ഗോളടിച്ചത്.

അൻസു ഫതി 18കാരനാകാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ആണ് ഗോൾ നേടിയത്. 17 വയസ്സും 359 ദിവസവുമാണ് ഇന്ന് അൻസു ഫതിയുടെ പ്രായം. താരത്തിന്റെ ഈ സീസണിലെ അഞ്ചാം ഗോളുമാണിത്.

Exit mobile version