ഇന്ന് എൽ ക്ലാസികോ, ആവേശത്തിൽ ഫുട്ബോൾ ലോകം

സീസണിലെ ആദ്യ എൽ ക്ലാസികോ ഇന്ന് നടക്കും. കാറ്റലോണിയൻ പ്രതിഷേധങ്ങൾ കാരണം മാറ്റിവെച്ച എൽ ക്ലാസികോ ഇന്നും പ്രതിഷേധക്കാരുടെ ഭീഷണിക്കിടയിൽ വെച്ചാണ് നടക്കുന്നത്. ബാഴ്സലോണ ഹോൻ ഗ്രൗണ്ടിൽ സിദാന്റെ റയൽ മാഡ്രിഡ് എത്തുമ്പോൾ തീപാറുന്ന പോരാട്ടം ഉറപ്പ്‌. ലീഗിൽ ആര് ഒന്നാം സ്ഥാനം സ്വന്തമാക്കും എന്ന് തീരുമാനിക്കുന്നതും ഈ മത്സരമായിരിക്കും.

ഇപ്പോൾ ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനും ലീഗിൽ തുല്യ പോയന്റ് ആണ്‌. രണ്ട് ടീമുകളും 35 പോയന്റുമായി ലീഗിൽ ഒപ്പത്തിനൊപ്പം. മെച്ചപ്പെട്ട ഗോൾ വ്യത്യാസത്തിൽ മാത്രം ബാഴ്സലോണ മുന്നിൽ. അവസാന 11 മത്സരങ്ങളിൽ അപരാചിതർ ആയാണ് റയൽ മാഡ്രിഡ് എത്തുന്നത്. ഹസാർഡ് ഇല്ലായെങ്കിലും ഒരു മത്സരം വിജയിക്കാനുള്ള മികച്ച സ്ക്വാഡുമായാണ് റയൽ കാറ്റലോണിയൻ മണ്ണിലേക്ക് യാത്ര തിരിക്കുന്നത്..

ബാഴ്സലോണയ്ക്ക് പരിക്ക് കാരണം രണ്ട് പ്രധാന താരങ്ങൾ ഇന്നില്ല‌. മധ്യനിര താരം ആർതുറും ഡെംബലെയും സ്ക്വാഡിൽ തന്നെ ഇടം പിടിച്ചില്ല. ആർതുറിന്റെ അഭാവത്തിൽ ആര് ഡിയോങ്ങിനൊപ്പം മധ്യനിരയിൽ ഇറങ്ങും എന്നത് വാല്വെർദെയ്ക്ക് ചെറിയ തലവേദന നൽകും. മെസ്സി തന്നെയാകും ബാഴ്സലോണയുടെ ഇന്നത്തെയും കരുത്ത്. മെസ്സി, ഗ്രീസ്മൻ, സുവാരസ് സഖ്യം ആദ്യമായി ഒരുമിച്ച് ഇറങ്ങുന്ന എൽ ക്ലാസികോ കൂടിയാണിത്‌. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക. തത്സമയം ഫേസ്ബുക്കിലൂടെ മത്സരം കാണാം.

Previous articleരണ്ടാം നിര ടീമിനെ ഇറക്കിയ ലിവർപൂളിന് ലീഗ് കപ്പിൽ വൻ പരാജയം
Next articleവൈനാൾഡത്തിന് പരിക്ക്, ക്ലബ് ലോകകപ്പിൽ ഇന്ന് ഇറങ്ങില്ല