ഈ സീസണിലെ ആദ്യ എൽ ക്ലാസികോ തീയതി ആയി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിലെ ആദ്യ എൽ ക്ലാസികോയുടെ തീയതി ഔദ്യോഗികമാറ്റി പ്രഖ്യാപിച്ചു. ഒക്ടോബർ 28നാകും ആദ്യ എൽ ക്ലാസികോ നടക്കുക. ലാലിഗ പ്രസിഡന്റ് ഹാവിയർ തെബാസ് ആണ് ക്ലാസികോ തീയതി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിലായിരിക്കും ആദ്യ എൽ ക്ലാസികോ നടക്കുക. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്ത എൽ ക്ലാസികോ ആകും ഇത്.

റൊണാൾഡോയുടെ അഭാവം മാറ്റ് കുറയ്ക്കും എങ്കിലും റയൽ മാഡ്രിഡ് ഇപ്പോഴും ശക്തമായ ടീം തന്നെയാണ്. ലീഗിൽ ഇപ്പോൾ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൂന്നു വിജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. കഴിഞ്ഞ‌ സീസണിൽ ലാലിഗയിൽ നടന്ന എൽ ക്ലാസികോയിൽ ഒന്ന് ബാഴ്സലോണ വിജയിക്കുകയും ഒന്ന് സമനിലയിൽ പിരിയുകയുമായിരുന്നു ചെയ്തത്.