ഈ സമയം വെറുതെ കളയില്ല എന്ന് ബാഴ്സലോണ പരിശീലകൻ

- Advertisement -

ഫുട്ബോൾ ഇല്ലാതെ പരിശീലനം പോലും നടക്കാത്ത അവസ്ഥയാണ് ലോക ഫുട്ബോളിൽ എവിടെയും. എന്നാൽ ഈ സമയം തങ്ങൾ വെറുതെ കളയുക അല്ല എന്ന് ബാഴ്സലോണയുടെ സഹ പരിശീലകൻ എദെർ പറഞ്ഞു. ഇപ്പോൾ പരിശീലനം നടത്താൻ ആകില്ല എന്ന് കരുതി വെറുതെ ഇരിക്കാൻ തങ്ങൾക്ക് ആവില്ല. വീട്ടിൽ വെറുതെ ഇരിക്കുക അല്ല തങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.

ഈ സമയം വീഡിയോ വിശകലനത്തിനായാണ് ബാഴ്സലോണ പരിശീലക സംഘം ഉപയോഗിക്കുന്നത്. ബാഴ്സലോണ താരങ്ങളുടെയും എതിരാളികളുടെയും മത്സരങ്ങളുടെ പല ഭാഗങ്ങളും പരിശോധിച്ച് വളരെ വ്യക്തമായ പ്ലാനിംഗ് ഇപ്പോൾ ബാഴ്സലോണ പരിശീലക ടീം ഉണ്ടാക്കുകയാണ്. ഇതിന്റെ ഗുണം മത്സരം പുനരാരംഭിച്ചാൽ കാണാം എന്നും എദെർ പറഞ്ഞു.

Advertisement