രോഷം അടക്കാൻ ബാഴ്സലോണ സഹ പരിശീലകന് നിർദേശം

- Advertisement -

ബാഴ്സലോണയിലെ പുതിയ പരിശീലകനായ സെറ്റിയന്റെ സഹ പരിശീലകൻ എദെർ സറാബിയയെ നിയന്ത്രിക്കാൻ ബാഴ്സലോണയുടെ തീരുമാനം. എദെറും ബാഴ്സലോണ താരങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു എന്ന വാർത്തകൾക്ക് പിന്നാലെയാണ് നടപടി. കർക്കശക്കാരനായ എദെറിന്റെ ശൈലി മയപ്പെടുത്താൻ ആണ് അദ്ദേഹത്തിന് നിർദേശം ലഭിച്ചിരിക്കുന്നത്.

എദെറിനെതിരെ ബാഴ്സലോണ താരങ്ങൾ തന്നെ രംഗത്തു വരും എന്ന ഭയമാണ് ഈ നീക്കത്തിനു പിന്നിൽ.നേരത്തെ എൽ ക്ലാസികോ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഡഗൗട്ടിൽ ഇരുന്ന് രോഷാകുലനാവുന്ന എദെറിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പരിശീലന ഗ്രൗണ്ടിലും എദെറിന്റെ രോഷം പ്രശ്നമായിരുന്നു. സെറ്റിയൻ ഇടപെട്ടാണ് പലപ്പോഴും എദെറിനെ തണുപ്പിക്കുന്നത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement