റൊണാൾഡോയും ഗ്രീസ്മെനും ഗോളടിച്ചിട്ടും മാഡ്രിഡ് ഡെർബിയിൽ സമനില

മാഡ്രിഡ് ഡെർബിയിൽ സമനില. ബെർണബെയുവിൽ നടന്ന ഡെർബി 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. ചാമ്പ്യൻസ് ലീഗ് മത്സരം ഉണ്ട് എന്നതിനാൽ ഇസ്കോയ്ക്കും മോഡ്രിചിനുമൊക്കെ വിശ്രമം നൽകിയായിരുന്നു റയൽ മാഡ്രിഡ് ഇന്ന് ഇറങ്ങിയത്. മത്സരത്തിൽ റയൽ മികച്ചു നിന്നു എങ്കിലും വിജയ ഗോൾ കണ്ടെത്താൻ റയലിനായില്ല.

രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ റൊണാൾഡോ റയലിന് ലീഡ് നേടിക്കൊടുത്തു. ബെയിലിന്റെ ക്രോസിൽ നിന്നൊരു അനായാസ ഫിനിഷിലൂടെ ആയിരുന്നു റൊണാൾഡോ ഗോൾ. ഇന്നത്തെ ഗോളോടെ റൊണാൾഡോ 650 പ്രൊഫഷണൽ ഗോളുകളിൽ എത്തി‌. തുടർച്ചയായ പത്താം മത്സരത്തിലാണ് റൊണാൾഡോ ഗോൾ നേടുന്നത്.

റയലിന്റെ ലീഡ് അധികം നീണ്ടില്ല. 3 മിനുട്ടുകൾക്കകം ഗ്രീസ്മെനിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് സമനില കണ്ടെത്തി. വിറ്റോലയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗ്രീസ്മെന്റെ ഗോൾ. കൊകെയിലൂടെ മത്സരത്തിൽ മുന്നിൽ എത്താൻ അത്ലറ്റിക്കോയ്ക്ക് അവസരമുണ്ടായി എകിലും നവാസിന്റെ ഗംഭീര സേവ് റയലിനെ രക്ഷിച്ചു. മത്സരത്തിൽ 64 മിനുട്ട് വരെയെ റൊണാൾഡോ കളിച്ചുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആർസിബിയെ എറിഞ്ഞു വീഴ്ത്തി നിതീഷ് റാണ
Next articleകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 177 റൺസിന്റെ വിജയലക്ഷ്യം.