അവസാനം കോസ്റ്റ അത്ലറ്റികോ മാഡ്രിഡിൽ തിരിച്ചെത്തി

- Advertisement -

അവസാനം ഡിയേഗോ കോസ്റ്റയെ അത്ലറ്റികോ മാഡ്രിഡ് ഔദ്യോഗികമായി തങ്ങളുടെ താരമായതായി പ്രഖ്യാപിച്ചു. മുൻ ചെൽസി താരമായ കോസ്റ്റ മാസങ്ങളായി അത്ലറ്റികോ മാഡ്രിഡിന്റെ കൂടെയാണ് പരിശീലനം നടത്തിയതെങ്കിലും അത്ലറ്റികോ മാഡ്രിഡിന് മേൽ ഫിഫ ഏർപ്പെടുത്തിയ ഉപരോധം അവസാനിച്ചതോടെയാണ് കോസ്റ്റ ഔദ്യോഗികമായി അത്ലറ്റികോ മാഡ്രിഡ് താരമായത്. ചെൽസി കോച്ച് അന്റോണിയോ കൊണ്ടേയുമായുള്ള പ്രേശ്നങ്ങളെ തുടർന്നാണ് കോസ്റ്റ ചെൽസി വിട്ടത്.

“ഒരുപാടു നാളായി ഈ സമയത്തിന് വേണ്ടി കാത്തിരിക്കുന്നു. എത്രയും പെട്ടന്ന് മാച്ച് ഫിറ്റ്നസ് വീണ്ടെടുത്ത് കളത്തിലിറങ്ങണം.  ഞാൻ ഇവിടെ എത്തിയത് ടീമിനെ സഹായിക്കാനും ഗോളുകളും നേടാനുമാണ്” കോസ്റ്റ പറഞ്ഞു. ചെൽസി ആരാധകരും കളിക്കാരും തന്നെ അതിനു ഒരുപാട് സഹായിച്ചു എന്നും കോസ്റ്റ പറഞ്ഞു. ചെൽസി വളരെ മികച്ചൊരു ക്ലബ് ആണെന്നും എനിക്ക് നല്ല ഓർമ്മകൾ മാത്രമാണ് ഉളളതെന്നും താരം കൂട്ടിച്ചേർത്തു.

25000 ആരാധകരാണ് ഡിയേഗോ കോസ്റ്റയുടെയും അത്ലറ്റികോ മാഡ്രിഡിന്റെ പുതിയ താരമായ വിറ്റോലോയെയും സ്വീകരിക്കാൻ തടിച്ചു കൂടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement