ഡിയേഗോ കോസ്റ്റയ്ക്കും കോവിഡ്

അത്ലറ്റിക്കോ മാഡ്രിഡിന്റെ രണ്ട് താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു. സ്ട്രൈക്കർ ഡിയേഗോ കോസ്റ്റയ്ക്കും ഡിഫൻഡർ സാന്റിയാഗോ അരിയസിനുമാണ് കൊറൊണാ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. പ്രീസീസൺ പരിശീലനത്തിനായി എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റീവായത്. ഇരുവർക്കും ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇവർ ഐസൊലേഷനിൽ കഴിയും എന്ന് ക്ലബ് അറിയിച്ചു.

ബാക്കി താരങ്ങൾ ഇന്ന് മുതൽ പരിശീലനം ആരംഭിക്കും. കഴിഞ്ഞ മാസവും രണ്ട് അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങൾക്ക് കൊറോണ ബാധിച്ചിരുന്നു. ഏഞ്ചൽ കൊറേയ, സിമെ വെർസലിഹോ എന്നിവർക്കായിരുന്നു കഴിഞ്ഞ മാസം രോഗം റിപ്പോർട്ട് ചെയ്തത്. ഇരുവരും ഇപ്പോൾ രോഗ മുക്തരായി.

Exit mobile version