ബാഴ്സലോണ ആഗ്രഹിച്ച താരം എത്തി!

20201001 172238
- Advertisement -

ബാഴ്സലോണ ആരാധർ ആഗ്രഹിച്ച സൈനിംഗിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നു. യുവ ഫുൾബാക്ക് സെർജിനോ ഡെസ്റ്റിന്റെ ട്രാൻസ്ഫർ ആണ് ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഡെസ്റ്റ് ഇന്നലെ ബാഴ്സലോണയിൽ മെഡിക്കൽ പൂർത്തിയാക്കിയിരുന്നു‌. അഞ്ചു വർഷത്തെ കരാർ ആണ് ഡെസ്റ്റ് ബാഴ്സയിൽ ഒപ്പുവെച്ചത്.

ജർമ്മൻ ചാമ്പ്യന്മാരായ ബയേണിനെ മറികടന്നാണ് കാറ്റലൻ ക്ലബ് ബാഴ്സലോണ ഈ ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്. 23 മില്യൺ ആകും ഈ ട്രാൻസ്ഫറിൽ അയാക്സിന് ലഭിക്കുക. 19കാരനായ റൈറ്റ് ബാക്കായ താരത്തിന് വലിയ ഭാവിയാണ് പ്രവചിക്കപ്പെടുന്നത്. റൈറ്റ് ബാക്കായ സെർജിനോയെ അമേരിക്കൻ ദേശീയ ടീമിലെ താരമാണ്. കഴിഞ്ഞ സീസണിൽ അയാക്സിനായി 30 മത്സരങ്ങൾ ഡെസ്റ്റ് കളിച്ചിരുന്നു. അവസാന രണ്ട് വർഷമായി ഡെസ്റ്റ് അയാക്സിനൊപ്പം ഉണ്ട്

Advertisement