Site icon Fanport

തന്റെ കരിയറിൽ താൻ പിഴവുകൾ വരുത്തിയിട്ടുണ്ട് എന്ന് ഡിപായ്

ബാഴ്സലോണയിലേക്ക് കൂടു മാറിയ മെംഫിസ് ഡിപായ് താൻ അതീവ സന്തോഷവാനാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കരിയറിൽ ഒരുപാട് പിഴവുകൾ താൻ വരുത്തിയിട്ടുണ്ട് എന്നും എന്നാൽ ബാഴ്സലോണയിലേക്കുള്ള വരവ് നല്ല ചുവടാണെന്നും ഡിപായ് പറഞ്ഞു. മുമ്പ് പി എസ് വി ഐന്തോവനിൽ നന്നായി കളിക്കുന്ന സമയത്ത് ഡിപായ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോവുകയും അവിടെ പരാജയമായി മാറുകയും ചെയ്തിരുന്നു.

അതിനു ശേഷം ലില്ലെയിലേക്ക് പോയാണ് ഡിപായ് തന്റെ കരിയർ നേരെ ആക്കിയത്. “എന്റെ കരിയറിൽ എല്ലായ്‌പ്പോഴും ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട് എന്നും, നല്ല നിമിഷങ്ങളും മോശം സംഭവങ്ങളും നടന്നിട്ടുണ്ട്” മെംഫിസ് പറഞ്ഞു. “എല്ലാത്തിൽ നിന്ന് നമ്മൾ പഠിക്കുന്നുണ്ട് എന്നും അതുകൊണ്ട് തന്നെ ബാഴ്‌സലോണയിൽ ചേരുന്നത് എന്റെ കരിയറിലെ ഒരു വലിയ ചുവടുവെപ്പാണെന്ന് ഞാൻ കരുതുന്നു” താരം പറഞ്ഞു. ബാഴ്സലോണയിൽ രണ്ടു വർഷത്തെ മാത്രം കരാർ ഒപ്പുവെക്കുക എന്നത് തന്റെ തീരുമാനം ആയിരുന്നു എന്നും ഡിപായ് പറഞ്ഞു.

Exit mobile version