ലോകകപ്പിലെ സൂപ്പർ താരം ഇനി വലൻസിയയിൽ കളിക്കും

ലോകകപ്പിലെ റഷ്യയുടെ സൂപ്പർ താരം ഡെനിസ് ചെറിഷേവ് സ്പാനിഷ് ക്ലബ് വലൻസിയയിലേക്ക് ചേക്കേറി. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ സ്പാനിഷ് ക്ലബ് തന്നെയായ വിയ്യാറയയിൽ നിന്നുമാണ് വലൻസിയയിൽ എത്തിയത്. ഇത് മൂന്നാം തവണയാണ് ചെറിഷേവ് ലോൺ അടിസ്ഥാനത്തിൽ വലൻസിയയിൽ എത്തുന്നത്, മുൻപ് 2014-15 സീസണിലും 2016ലും ലോൺ അടിസ്ഥാനതിൽ വലൻസിയിൽ കളിച്ചിരുന്നു മുൻ റയൽ താരമായ ഡെനിസ് ചെറിഷേവ്.

ലോകകപ്പിൽ റഷ്യക്ക് വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു ചെറിഷേവ് പുറത്തെടുത്തത്, 5 മത്സരങ്ങളിൽ നിന്നും 4 ഗോളുകൾ ആണ് താരം അടിച്ചു കൂട്ടിയത്. ലോകകപ്പിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു ചെറിഷേവ്. 2016ൽ വിയ്യാറയലിൽ എത്തിയ ചെറിഷേവ് 35 മത്സരങ്ങളിൽ കളിച്ചിരുന്നു.

Exit mobile version