ഡെംബലെ ബാഴ്സലോണ വിടില്ല എന്ന് ഏജന്റ്

ഡെംബലെ ഒരു കാരണത്താലും ബാഴ്സലോണ ക്ലബ് വിടില്ല എന്ന് ഡെംബലെയുടെ ഏജന്റ് മൗസ സിസോക്കോ. താരത്തിന് പല ക്ലബുകളിൽ നിന്നും വലിയ ഓഫറുകൾ ഉണ്ട്. എന്നിട്ട് പോലും താരം ഒരിക്കൽ പോലും ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തിച്ചില്ല എന്ന് ഏജന്റ് പറഞ്ഞു. ഡെംബലെയുടെ കരിയറിൽ ഇതുവരെ പരിക്ക് മാത്രമാണ് പ്രശ്നമായത്. ഡെംബലെ പരിക്ക് മാറി ഉടൻ എത്തും എന്ന് ഏജന്റ് പറഞ്ഞു‌

എല്ലാ വിമർശനങ്ങൾക്കും ഡെംബലെ തന്റെ പ്രകടനങ്ങൾ കൊണ്ട് മറുപടി പറയുമെന്നും ഏജന്റ് പറഞ്ഞു. 1000% ബാഴ്സലോണയിൽ തന്നെ ഡെംബലെ നിൽക്കും. ഇവിടെ ഒരുപാട് കിരീടങ്ങൾ നേടാൻ ആണ് ഡെംബലെ ആഗ്രഹിക്കുന്നത്. ഏജന്റ് പറഞ്ഞു. നേരത്തെ നെയ്മറിന് പകരം പി എസ് ജിയിലേക്ക് ഡെംബലെയെ ഓഫർ ചെയ്യാൻ ക്ലബ് ശ്രമിച്ചിരുന്നു എങ്കിലും താരം ബാഴ്സലോണ വിടില്ല എന്ന് അറിയിച്ചിരുന്നു.

Previous article42 മില്യണ് ലൊസാനോ നാപോളിയിൽ!!
Next articleടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബാറ്റിംഗ് കൂടുതല്‍ ദുഷ്കരം