ഡോർട്ട്മുണ്ട് ദിനങ്ങൾ ഓർമ്മിപ്പിച്ചു ഡെമ്പേലയും ഒബമയാങും വീണ്ടും ഒരുമിക്കും,ഡെമ്പേല ബാഴ്‌സയിൽ തുടരും

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒസ്മാൻ ഡെമ്പേലയെ വിൽക്കാൻ ആവാതെ ബാഴ്‌സലോണ. താരത്തിനു ടീം വിടാനുള്ള അവസരം ബാഴ്‌സലോണ നൽകിയെങ്കിലും മറ്റൊരു ക്ലബ് കണ്ടത്താൻ താരത്തിന് ആയില്ല. നിരവധി ക്ലബുകൾ താരത്തിന് ആയി രംഗത്ത് ഉണ്ടായി ഡിനു അഭ്യൂഹങ്ങൾ പരന്നു എങ്കിലും ഒരു ട്രാൻസ്ഫറും സംഭവിച്ചില്ല. ഇതോടെ പുതുതായി ടീമിൽ എത്തിയ തന്റെ പഴയ ബൊറൂസിയ ഡോർട്ട്മുണ്ട് സഹതാരം ഒബമയാങും ഡെമ്പേല ഒരുമിച്ച് കളിക്കും.

ഡെമ്പേലക്ക് ഇംഗ്ലീഷ് ക്ലബുകൾ രംഗത്ത് ഉണ്ട് എന്നായിരുന്നു പറഞ്ഞു കേട്ടത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി ടീമുകൾ താരത്തിനായി വലിയ ശ്രമങ്ങൾ ഒന്നും നടത്തിയില്ല. ടോട്ടൻഹാമിനു താരത്തിന് തൃപ്തിയുള്ള ഓഫർ മുന്നോട്ട് വക്കാനും സാധിച്ചില്ല. ഒബമയാങ് ബാഴ്‌സലോണയിൽ പോയി ഡെമ്പേല ആഴ്‌സണൽ എത്തുന്ന വച്ചു മാറലിനും ക്ലബുകളും താരവും തയ്യാറായില്ല. അതേസമയം താരത്തിന് ആയി രംഗത്ത് വന്ന പി.എസ്.ജിക്കും ട്രാൻസ്ഫർ നടത്താൻ ആയില്ല. പരിക്കും മോശം ഫോമും വലക്കുന്നു എങ്കിലും ഡോർട്ട്മുണ്ടിൽ ഒബമയാങും ആയി നടത്തിയ മാന്ത്രിക പ്രകടനം ബാഴ്‌സയിൽ താരത്തിന് വീണ്ടും പുറത്ത് എടുക്കാൻ ആവും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Exit mobile version