Site icon Fanport

ഡെംബലെ ഇനി ഈ സീസണിൽ കളിക്കില്ല

ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാൻ ഡെംബലെ ഇനി ഈ സീസണിൽ കളിക്കില്ല. ഡെംബലയുടെ പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ട് വരും. വരുന്ന ആഴ്ച ഫിൻലാൻഡിൽ വെച്ച് താരം ശസ്ത്രക്രിയക്ക് വിധേയനാകും എന്ന് ക്ലബ് അറിയിച്ചു. അടുത്ത സീസണിൽ മാത്രമെ ഇനി ഡെംബലെ കളിക്കു എന്നാണ് മനസ്സിലാക്കാൻ ആവുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന ഡെംബലെ അവസാന കുറച്ചു ദിവസങ്ങളായി ബാഴ്സലോണ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ഡെംബലയ്ക്ക് പരിക്കേറ്റതാണ് പ്രശ്നമായത്.

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറോടെ ഡെംബലെ തിരികെയെത്തും എന്നായിരുന്നു ഇതുവരെ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ സീസൺ മുതൽ ഇടക്കിടെ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വരുന്ന ഡെംബലെ അവസാനം നവംബറിലാണ് ബാഴ്സലോണക്ക് വേണ്ടി കളത്തിൽ ഇറങ്ങിയത്. ബാഴ്സലോണ കരിയറിൽ 10 സാരമായ പരിക്കുകൾ ആണ് ഇതുവരെ ഡെംബലയെ ബാധിച്ചത്.

Exit mobile version