“ഡെംബലെ നെയ്മറിനേക്കാൾ മുകളിൽ” – ബാഴ്സ പ്രസിഡന്റ്

- Advertisement -

നെയ്മറിന് പകരക്കാരനായി ബാഴ്സലോണ ക്ലബിൽ എത്തിച്ച ഒസ്മാൻ ഡെംബലെ ഇപ്പോൾ നെയ്മറിനേക്കാൾ മികച്ച താരമാണെന്ന് ബാഴ്സലോണ പ്രസിഡന്റ് ബാർതൊമെയു. ബാഴ്സലോണയിൽ മികച്ച കളി പുറത്തെടുക്കുന്ന സമയത്തായിരുന്നു നെയ്മർ ക്ലബ് വിട്ട് പി എസ് ജിയിലേക്ക് പോയത്. നെയ്മർ-മെസ്സി-സുവാരസ് സഖ്യം പോയതോടെ ബാഴ്സലോണ അറ്റാക്കിന്റെ മൂർച്ച കുറയുമെന്ന് എല്ലാവരും കരുതിയിരുന്നു

എന്നാൽ ഡെംബല ബാഴ്സലോണയുടെ പ്രധാന താരമായി തന്നെ പെട്ടെന്നു മാറി. ഇപ്പോൾ നെയ്മർ ഉള്ള ലെവലിനേക്കാൾ മുകളിലാണ് ഒരു കളിക്കാരൻ എന്ന നിലയിൽ ഡെംബലയുടെ സ്ഥാനം എന്ന് ബോർതമെയു പറഞ്ഞു. ബാഴ്സലോണ ക്ലബ് അതാണ് വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പി എസ് ജിയിൽ മികച്ച പ്രകടനമാണ് നെയ്മർ കാഴ്ചവെക്കുന്നത് എങ്കിലും നിരന്തരം പരിക്കേൽക്കുന്നത് നെയ്മറിന്റെ കരിയറിന് തിരിച്ചടിയാകുന്നുണ്ട്.

Advertisement