Site icon Fanport

ഡെംബലെ നാലു മാസത്തിനു ശേഷം ഇന്ന് കളത്തിൽ ഇറങ്ങും

പരിക്കേറ്റ് അവസാന നാലു മാസം പുറത്തായിരുന്ന ഡെംബലെ ഇന്ന് കളത്തിൽ ഇറങ്ങും. ഇന്ന് ഡൈനാമോ കീവിന് എതിരായ മത്സരത്തിനായുള്ള ബാഴ്സലോണ സ്ക്വാഡിൽ ഡെംബലെ ഇടം നേടി. യൂറോ കപ്പിൽ ഫ്രാൻസിനായി കളിക്കുന്നതിനിടയിൽ ആയിരുന്നു ഡെംബലക്ക് പരിക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ ഡെംബലെ നാലു മാസം പുറത്ത് ഇരുന്നു. ഈ സീസണിലെ ഡെംബലയുടെ ആദ്യ മത്സരമാകും ഇന്നത്തേത്.

ഡെംബലെ മാത്രമല്ല പരിക്ക് മാറിയ അൻസു ഫതി, ഫ്രാങ്ക് ഡിയോങ്, അറൊഹോ എന്നിവരും തിരികെ എത്തിയിട്ടുണ്ട്. ഇന്നത്തെ കീവിന് എതിരായ മത്സരം നോക്കൗട്ടിൽ എത്താൻ ബാഴ്സലോണക്ക് അതി നിർണായകമാണ്.

Exit mobile version