ഡെംബലെ മാജിക്ക്, ബാഴ്സലോണക്ക് ഗംഭീര വിജയം

Picsart 22 10 24 02 16 37 252

ലാലിഗയിൽ ബാഴ്സലോണക്ക് തകർപ്പൻ വിജയം. ഇന്ന് അത്ലറ്റിക് ബിൽബാവോയെ ക്യാമ്പ്നുവിൽ വെച്ച് നേരിട്ട ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം ആണ് നേടിയത്. ആദ്യ 21 മിനുട്ടുകൾക്ക് അകം ബാഴ്സലോണ ഇന്ന് മൂന്ന് ഗോളുകൾ നേടിയിരുന്നു. ഒരു ഗോളും മൂന്ന് അസിസ്റ്റുമായി ഡെംബലെയാണ് ബാഴ്സയുടെ ഹീറോ ആയത്.

Picsart 22 10 24 02 17 01 920

12ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. ഡെംബലെയുടെ ആദ്യ ഷോട്ട് ഉനായ് സിമോൺ തടഞ്ഞു എങ്കിലും അധികം വൈകാതെ ലെവൻഡോസ്കിയുടെ ക്രോസിൽ നിന്ന് ഡെംബലെ ഗോൾ കണ്ടെത്തി. 18ആം മിനുട്ടിൽ ഡെംബലെയുടെ അസിസ്റ്റിൽ നിന്ന് സെർജി റൊബേർട്ടോയുടെ ഗോൾ. സ്കോർ 2-0. അധികം താമസിയാതെ ലെവൻഡോസ്കിയും ഗോൾ നേടി. ഈ ഗോളും ഒരുക്കിയത് ഡെംബലെ ആയിരുന്നു.

Picsart 22 10 24 02 17 22 494

രണ്ടാം പകുതിയിൽ ആണ് പിന്നെ ബാഴ്സലോണ ഗോൾ നേടിയത്. 73ആം മിനുട്ടിൽ ടോറസ് നേടിയ ഗോളും ഡെംബലെയുടെ അസിസ്റ്റിൽ നിന്നായിരുന്നു.

ഈ വിജയത്തോടെ ബാഴ്സലോണ 11 മത്സരങ്ങളിൽ നിന്ന് 28 പോയിന്റിൽ എത്തി. ലീഗിൽ രണ്ടാമത് ആണ് അവർ.