ഡെംബലെയുടെ കാര്യം കഷ്ടം തന്നെ, പരിക്ക് മാറി എത്തി ആദ്യ മത്സരം കഴിഞ്ഞപ്പോൾ വീണ്ടും പരിക്ക്

Img 20211104 185347

ഫ്രഞ്ച് താരം ഒസ്മൻ ഡെംബലെയ്ക്ക് വീണ്ടും തിരിച്ചടി. താരത്തിന് വീണ്ടും പരിക്കേറ്റതായി ബാഴ്സലോണ ക്ലബ് ഇന്ന് അറിയിച്ചു. ഐറ്റതു ഹാംസ്ട്രിങിനാണ് പരിക്കേറ്റിരിക്കുന്നത്. ഒരു മാസത്തോളം താരം വീണ്ടും പുറത്തിരിക്കും എന്ന് ബാഴ്സലോണയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. അവസാന നാലു മാസമായി പരിക്കേറ്റു പുറത്തായിരുന്ന ഡെംബലെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലൂടെ കളത്തിൽ തിരികെയെത്തിയിരുന്നു. ആ തിരിച്ചുവരവ് ഒരൊറ്റ മത്സരം കൊണ്ട് അവസാനിച്ചിരിക്കുകയാണ്.

അവസാന മൂന്ന് സീസണുകളിലും ഭൂരിഭാഗം സമയം ആശുപത്രിയിൽ ആയിരുന്നു ഡെംബലെ ചിലവഴിച്ചത്. ഡെംബലെക്ക് പുതിയ കരാർ നൽകാൻ ബാഴ്സലോണ ആലോചിക്കുന്നതിനിടയിൽ ആണ് ഈ പരിക്ക്. ഇനി ബാഴ്സലോണ ആ കരാറുമായി മുന്നോട്ട് പോകുമോ എന്നതും സംശയമാണ്.

Previous articleനാണംകെട്ട് മടങ്ങി ബംഗ്ലാദേശ്, അഞ്ച് മത്സരങ്ങളിലും തോല്‍വി, ആഡം സംപയ്ക്ക് അഞ്ച് വിക്കറ്റ്
Next articleവിന്‍ഡീസിന് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു