Site icon Fanport

ഡെംബലെയ്ക്ക് പരിക്ക് മാറി അവസാനം തിരികെയെത്തുന്നു

ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാൻ ഡെംബലെ അവസാനം തിരികെ കളത്തിലേക്ക് എത്തുന്നു. പരിക്കിന്റെ പിടിയിലായിരുന്ന ഡെംബലെ ഇപ്പോൾ ബാഴ്സലോണ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചിരിക്കുകയാണ്. താരം ബാഴ്സലോണയുടെ അടുത്ത മത്സരത്തിൽ ബെറ്റിസിനെതിരായുള്ള സ്ക്വാഡിൽ ഉണ്ടാകും. സുവാരസിന്റെ പരിക്കോടെ അറ്റാക്കിംഗിൽ കഷ്ടപ്പെടുന്ന ബാഴ്സക്ക് ഡെംബലയുടെ വരവ് ചെറിയ ആശ്വാസം നൽകും.

കഴിഞ്ഞ സീസൺ മുതൽ ഇടക്കിടെ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വരുന്ന ഡെംബലെ അവസാനം നവംബറിലാണ് ബാഴ്സലോണക്ക് വേണ്ടി കളത്തിൽ ഇറങ്ങിയത്. പുതിയ പരിശീലകന് കീഴിൽ തന്റെ ബാഴ്സലോണ കരിയർ നേർ വഴിയിൽ ആക്കാൻ ആകും എന്നാണ് ഡെംബലെ പ്രതീക്ഷിക്കുന്നത്.

Exit mobile version