പരിക്ക് ഒഴിയാതെ ഡെംബലെ, വീണ്ടും പുറത്തിരിക്കണം

20201206 182650
Credit: Twitter
- Advertisement -

ബാഴ്സലോണ താരം ഡെംബലെയ്ക്ക് വീണ്ടും പരിക്കേറ്റിരിക്കുകയാണ്‌. ഹാംസ്ട്രിങ് ഇഞ്ച്വറി ആണ് ഡെംബലെയ്ക്ക് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. ഇന്നലെ കാദിസിനെതിരായ മത്സരത്തിൽ സബ്ബായി എത്തി കളിക്കുന്നതിനിടയിലാണ് ഡെംബലയ്ക്ക് പരിക്കേറ്റത്. താരം ഒരു മാസത്തോളം പുറത്തിരുന്നേക്കും എന്നാണ് ആദ്യ റിപ്പോർട്ടുകൾ.

ദീർഘകാല പരിക്കുകൾ മാറി അടുത്തിടെ മാത്രമാണ് ഡെംബലെ ബാഴ്സലോണ ടീമിന്റെ ആദ്യ ഇലവന്റെ ഭാഗമായി തുടങ്ങിയത്. ഒരു പരിക്ക് കൂടെ വന്ന് പുറത്തിരുന്നാൽ അത് ഡെംബലെയുടെ ബാഴ്സലോണ കരിയറിനെ തന്നെ ബാധിക്കും. പരിക്ക് മാറാത്തതിനാൽ ഡെംബലയെ വിൽക്കാൻ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ബാഴ്സലോണ ശ്രമിച്ചിരുന്നു‌. ബാഴ്സലോണ നിരയിൽ പികെ, അൻസു ഫതി തുടങ്ങിയവർ പരിക്കേറ്റ് പുറത്താണ്‌.

Advertisement