Site icon Fanport

ഡെംബലേക്ക് പുതിയ കരാറുമായി ബാഴ്‌സലോണ

ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലേക്ക് പുതിയ കരാറുമായി എഫ്സി ബാഴ്‌സലോണ. താരത്തിന്റെ നിലവിലെ കരാർ അടുത്ത വർഷത്തോടെ അവസാനിക്കാൻ ഇരിക്കെയാണ് ടീമിന്റെ നീക്കം. 2027 വരെ ആയിരിക്കും പുതിയ കരാർ എന്നാണ് സൂചന. അതേ സമയം ഇത് പ്രാഥമിക കരാർ മാത്രമാണെന്നും താരവും ടീമും തമ്മിൽ കൂടുതൽ ചർച്ചകൾ നടക്കും എന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ കരാർ പ്രകാരം ഇപ്പോൾ 100മില്യൺ യൂറോ ഉള്ള റിലീസ് ക്ലോസ് ജൂൺ അവസാനിക്കുന്നതോടെ 50 മില്യൺ യൂറോയിലേക്ക് താഴും.അതിനാൽ തന്നെ താരം ടീം വിടുന്ന സാഹചര്യം ഒഴിവാക്കാൻ പെട്ടെന്ന് തന്നെ കരാർ ചർച്ചകൾ ആരംഭിക്കുകയാണ് ടീമിന്റെ ലക്ഷ്യം.
07 Ousmane Dembele
കഴിഞ്ഞ സീസണിൽ ടീം വിടുന്നതിന്റെ വക്കിൽ വരെ എത്തിയ ഡെമ്പലെയുടെ സാഹചര്യം ഒരിക്കൽ കൂടി അവർത്തിക്കാതെ ഇരിക്കാൻ ആണ് ബാഴ്‌സലോണയുടെ ശ്രമം. കരാർ അവസാനിച്ചിട്ടും സാവിയുടെ പ്രത്യേക താല്പര്യപ്രകാരം ടീമിൽ തുടരാനുള്ള തീരുമാനം ഡെമ്പലെ എടുക്കുകയായിരുന്നു. പിന്നീട് പരിക്കിന്റെ പിടിയിൽ ആവുന്നത് വരെ മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിനായി. ടീമിലെ സുപ്രധാന താരങ്ങളിൽ ഒരാളെയാണ് താരത്തെ സാവി കാണുന്നത്. ജൂണോടെ ടീം വിടുന്ന സ്പോർട്ടിങ് ഡയറക്ടർ അലെമാനിക്ക് മുന്നിലുള്ള സുപ്രധാന കടമ്പകളിൽ ഒന്നാണ് ഡെമ്പലെയുടെ കരാർ പുതുക്കൽ. കഴിഞ്ഞ വാരം താരത്തിന്റെ എജെന്റുകൾ ടീമിലെത്തി ചർച്ചകൾ നടത്തിയിരുന്നതായി മുണ്ടോ ഡിപ്പോർടിവോ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version