ഡെംബലെ തിരികെ ടീമിൽ, വിയ്യറയലിന് എതിരെയുള്ള ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു

- Advertisement -

നാളെ ലാലിഗയിൽ നടക്കുന്ന മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. വിയ്യാറയലിനെ ആണ് ബാഴ്സലോണ നാളെ നേരിടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഫ്രഞ്ച് താരം ഡെംബലെയെ ബാഴ്സലോണ സ്ക്വാഡിൽ മടങ്ങി എത്തിയിരിക്കുകയാണ്. ഡെംബലെ കൂടെ എത്തിയതോടെ ബാഴ്സലോണയുടെ അറ്റാക്കിംഗ് നിര പൂർണ്ണമായും ടീമിനൊപ്പം എത്തി. സൂപ്പർ താരം ലയണൽ മെസ്സി, സുവാരസ്, ഗ്രീസ്മെൻ എന്നിവരും സ്ക്വാഡിൽ ഉണ്ട്.

18 അംഗ സ്ക്വാഡിൽ യുവതാരം അൻസു ഫറ്റിയും ഉൾപ്പെട്ടിട്ടുണ്ട്. ഡെംബലെ വന്നതോടെ യുവതാരം കാർലെസ് പെരെസ് ടീമിൽ നിന്ന് പുറത്തായി. മധ്യനിര താരം റാകിറ്റിചും സ്ക്വാഡിൽ ഇല്ല. റാകിറ്റിചിന് പകരം യുവതാരൻ അലേന സ്ക്വാഡിൽ എത്തി.

ബാഴ്സലോണ സ്ക്വാഡ്;

Advertisement