ഡെംബെലെ തിരിച്ചെത്തുന്നു

ബാഴ്‌സലോണയുടെ യുവതാരം ഒസ്മാൻ ഡെംബെലെ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. പരിക്കിനെ തുടർന്ന് ജനുവരി വരെ ഡെംബെലെ ക്യാമ്പ് നൗവിലേക്ക് തിരിച്ചെത്തില്ല എന്നായിരുന്നു മുൻപുള്ള വിലയിരുത്തൽ. റെക്കോർഡ് തുകയായ 105 മില്യൺ യൂറോയ്ക്കാണ് ഒസ്മാൻ ഡെംബെലെ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും ബാഴ്‌സയിലേക്കെത്തിയത്. എസ്പാനിയോളുമായുള്ള മത്സരത്തിൽ ബാഴ്‌സക്കായി ആദ്യം ഇറങ്ങിയ ഡെംബെലെ പിന്നീട് ഗെറ്റാഫെയുമായുള്ള മത്സരത്തിൽ പരിക്കിന്റെ പിടിയിലായി.


എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് 49 ദിവസത്തിനു ശേഷം ബൂട്ടണിഞ്ഞ തന്റെ ചിത്രമാണ് ഡെംബെലെ ഇൻസ്റ്റാഗ്രാമിൽ ആരാധർക്ക് വേണ്ടി പങ്കുവെച്ചത്. പതുക്കെ പരിക്കിന്റെ പിടിയിൽ നിന്നും മോചിതനായി വരുന്ന ഡെംബെലെ ക്ലബ്ബിന്റെ ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കുകയും മിതമായ രീതിയിൽ എക്സർസൈസും ചെയ്തു. ഡിസംബറിൽ നടക്കുന്ന എൽ ക്ലാസിക്കോയിൽ ഡെംബെലെ തിരിച്ചു വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരഞ്ജി ട്രോഫി : കേരളം വിജയത്തിനരികെ
Next articleജിവി രാജയിൽ എസ് ബി ഐ – ഇന്ത്യൻ നേവി ഫൈനൽ