ഡെംബലേക്ക് വീണ്ടും പരിക്ക്, ചെൽസിക്ക് എതിരായ മത്സരം നഷ്ടമായേക്കും

ബാഴ്സലോണ ഫോർവേഡ് ഒസ്മാൻ ഡംബലേക്ക് വീണ്ടും പരിക്ക്. ഹാംസ്ട്രിംഗ് ഇഞ്ചുറി ഏറ്റ താരത്തിന് ചാംപ്യൻസ് ലീഗിൽ ചെല്സിക്കെതിരായുള്ള പ്രീ കോർട്ടർ മത്സരം നഷ്ട്ടമാവും. ഇന്നലെ നടന്ന ല ലിഗ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. നേരത്തെ സീസൺ തുടക്കത്തിൽ ഹാംസ്ട്രിങ് പരിക്ക് പറ്റിയ താരത്തിന് 4 മാസം പുറത്തിരിക്കേണ്ടി വന്നിരുന്നു. തിരിച്ചെത്തിയ താരം പതുക്കെ ആദ്യ ഇലവനിൽ ഇടം നേടാൻ ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും പരിക്ക് വില്ലനായത്.

നേരത്തെ ഏറ്റ പരിക്കുമായി ഇപ്പോയത്തെ പരിക്കിന് ബന്ധമില്ലെങ്കിലും താരത്തിന് മൂന്നുമുതൽ നാല് ആഴ്ച വരെ പുറത്തിരിക്കേണ്ടി വരും. ഫെബ്രുവരിയിൽ ചെൽസിക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിന് താരം ഉണ്ടാവില്ല എന്നത് ബാഴ്സക്ക് തിരിച്ചടിയാകും. കുട്ടിഞ്ഞോ ടീമിൽ എത്തിയെങ്കിലും താരവും പരിക്കേറ്റ് പുറത്താണ്. കൂടാതെ ചാംപ്യൻസ് ലീഗിൽ ലിവർപൂളിനായി കളത്തിൽ ഇറങ്ങിയ കുട്ടീഞ്ഞോക്ക് പരിക്ക് മാറിയാലും ഈ സീസണിൽ ചാംപ്യൻസ് ലീഗിൽ കളിക്കാനാവില്ല. വൻ തുക നൽകി ടീമിൽ എത്തിച്ച ഡെംബലേക്ക് തുടർച്ചയായി പരിക്ക് എൽകുന്നത് ബാഴ്സ അധികൃതരെയും വിഷമത്തിലാക്കിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial