ഡി യോങിനെ വിൽക്കാൻ യാതൊരു ഉദ്ദേശവും ഇല്ല എന്ന് സാവി

20211127 185538

ബാഴ്സലോണ മധ്യനിര താരം ഫ്രാങ്ക് ഡിയോങ് ക്ലബ് വിടും എന്ന അഭ്യൂഹങ്ങൾ തള്ളി പരിശീലകൻ സാവി. ഡിയോന്റ് ടീമിന്റെ പ്രധാന ഭാഗമാണ്. ഡിയോങ് ഗവി എന്നിവരൊക്കെ ടീമിനൊപ്പം തന്നെ തുടരും. ഈ താരങ്ങൾ ഒക്കെ ഈ ക്ലബിന്റെ ഭാവിയാണ്. ഇവരെ വിൽക്കാൻ ക്ലബ് ആലോചിക്കുന്നേ ഇല്ല എന്നും സാവി പറഞ്ഞു. റൊണാൾഡ് കോമാൻ പരിശീലക സ്ഥാനം ഉപേക്ഷിച്ചത് മുതൽ ഡിയോങ് ക്ലബ് വിടും എന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

ഈ താരങ്ങൾ വിൽക്കാൻ വെച്ചിട്ടില്ല എന്നും സാവി പറഞ്ഞു. യുവതാരം റികി പുജും ബാഴ്സലോണക്ക് പ്രധാനപ്പെട്ട താരമാണ്. അദ്ദേഹത്തെയും താൻ ടീമിന്റെ ഭാവി പ്ലാനിൽ കാണുന്നുണ്ട്. സാവി പറഞ്ഞു

Previous articleശക്തമായ ടീമുമായി മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും, കൊൽക്കത്തൻ ഡാർബിക്ക് അരങ്ങൊരുങ്ങി
Next articleഐ എഫ് എ ഷീൽഡ്, ഹൈദരബാദിന് പരാജയത്തോടെ തുടക്കം