Site icon Fanport

ഡിയോങും സെർജി റൊബോർട്ടോയും പരിക്ക് കാരണം പുറത്ത്

ഇന്ന് ലാലിഗയിൽ സെവിയ്യയെ ആണ് ബാഴ്സലോണ നേരിടുന്നത്. ഇന്നത്തെ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. രണ്ട് പ്രധാന താരങ്ങൾ ഇന്ന് ബാഴ്സലോണ ടീമിൽ ഇല്ല. ഡിയോങ്ങും സെർജി റൊബേർട്ടോയുമാണ് ഇന്ന് സ്ക്വാഡിൽ ഇല്ലാത്തത്. ഇരുവർക്കും പരിക്കാണെന്ന് ക്ലബ് അറിയിച്ചു. ലെഗനെസിനെതിരെ കളിക്കാതിരുന്ന ജോർദി ആൽബ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട്.

ബാഴ്സലോണയ്ക്ക് ഇനി ലാലിഗയിൽ ബാക്കി ഉള്ളതിൽ വെച്ച് കടുപ്പമേറിയ മത്സരമാണ് ഇന്ന് സെവിയ്യക്ക് എതിരെ നടക്കുന്നത്. മികച്ച ഫോമിൽ ഉള്ള മെസ്സി സ്ക്വാഡി ഉണ്ട്. കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ച അൻസു ഫതി ഇന്നും ആദ്യ ഇലവനില എത്തിയേക്കും. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Exit mobile version