Site icon Fanport

“ഡിയോങ്ങ് ബാഴ്സലോണ ശൈലിയിലേക്ക് വരണം” – ബുസ്കെറ്റ്സ്

ബാഴ്സലോണ ഈ സീസണിൽ ടീമിൽ എത്തിച്ച ഡച്ച് യുവ മിഡ്ഫീൽഡർ ഡി യോങ് ബാഴ്സലോണ ശൈലിയോട് ഇണങ്ങി ചേരേണ്ടതുണ്ട് എന്ന് ബുസ്കെറ്റ്സ്. ബാഴ്സലോയുടെ ഡിഫൻസീവ് മിഡ്ഫീൽഡറായ ബുസ്കെറ്റ്സിന്റെ ഭാവി ആയാണ് ഡി യോങ്ങിനെ കണക്കാക്കുന്നത്. അയാക്സ് എന്ന ടീമിൽ കളിച്ചതിൽ നിന്ന് മാറി ഡിയീങ്ങ് മെച്ചപ്പെടണം എന്നും ബുസ്കെറ്റ്സ് പറഞ്ഞു.

ഡിയോങ്ങ് കുറച്ചു കൂടെ പന്ത് കയ്യിൽ വെച്ച് കളിക്കണം എന്ന് ബുസ്കെറ്റ്സ് പറഞ്ഞു. ഡിയോങ്ങിന്റെ കഴിവ് വെച്ച് ഉടൻ തന്നെ താരം ബാഴ്സലോണ ശൈലിയിൽ എത്തും എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ശേഷം തന്റെ പൊസിഷനിൽ ലോകത്തെ ഏറ്റവും മികച്ച താരമായി ഡിയോങ്ങ് മാറും എന്നും ബുസ്കെറ്റ്സ് പറഞ്ഞു.

Exit mobile version