20230324 224933

പരിക്ക്; ഫ്രാങ്കി ഡി യോങ് റയലിനെതിരെ ഇറങ്ങിയേക്കില്ല

ബാഴ്‌സലോണ താരം ഫ്രാങ്കി ഡി യോങ് പരിക്കേറ്റ് രണ്ട് ആഴ്ചയോളം കളത്തിന് പുറത്തായിരിക്കും എന്നുറപ്പായി. നേരത്തെ എൽ ക്ലാസിക്കോ മത്സര ശേഷം ഡി യോങ്ങിന് പരിക്കേറ്റതായി വാർത്ത വന്നിരുന്നു. തുടർന്ന് കൂടുതൽ പരിശോധകൾക്ക് ശേഷം പരിക്കിന്റെ വ്യാപ്തി ടീം പുറത്തു വിട്ടു.

വലത് കാലിനാണ് ഡി യോങ്ങിന് പരിക്കേറ്റിരിക്കുന്നത്. ഏകദേശം രണ്ടു വാരത്തോളം പുറത്തിരിക്കേണ്ടി വരും എന്നാണ് സൂചനകൾ. ഇതോടെ കോപ്പ ഡെൽ റെയ് സെമിഫൈനൽ രണ്ടാം പാദത്തിൽ താരത്തിന്റെ സാന്നിധ്യവും ചോദ്യ ചിഹ്നമായി. പെഡ്രിയുടെ പരിക്കിന് പുറമെ ഡി യോങ്ങും പുറത്തായാൽ മധ്യ നിരയിൽ വലിയ തിരിച്ചടി ആണ് ബാഴ്‌സലോണക്ക് ലഭിക്കുക. ദേശിയ ടീമിന് വേണ്ടി ഇറങ്ങിയ ക്രിസ്റ്റൻസനും പരിക്കേറ്റതോടെ ഫോമിലുള്ള താരങ്ങളെ ഒന്നൊന്നായി പരിക്കിന് വിട്ട് കൊടുക്കേണ്ടി വന്ന അവസ്ഥയിലാണ് അവർ. നേരത്തെ പരിക്ക് മൂലം നേതാർലന്റ്സ് ടീമിലും ഡി യോങ് ഉൾപ്പെട്ടിരുന്നില്ല.

Exit mobile version