Site icon Fanport

ബാഴ്സയിൽ പ്രതീക്ഷക്കൊത്ത് കളിക്കാനായില്ല, തുറന്ന് സമ്മതിച്ച് കുട്ടീഞ്ഞോ

ബാഴ്സലോണയിലേക് മാറിയ ശേഷം തന്റെ പ്രകടനത്തിൽ കാര്യമായ ഇടിവ് ഉണ്ടായതായി ബാഴ്സലോണയുടെ ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീഞ്ഞോ. പ്രതീക്ഷക്കൊത്ത് ഉയർന്ന നിലവാരം തനിക്ക് പുലർത്താനായില്ലെങ്കിലും കഠിന പരിശ്രമത്തിലൂടെ താൻ ഫോം വീണ്ടെടുക്കും എന്നും കുട്ടീഞ്ഞോ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2018 ജനുവരിയിലാണ് കുട്ടീഞ്ഞോ 140 മില്യൺ യൂറോയുടെ വമ്പൻ കരാറിൽ ക്യാമ്പ് ന്യൂവിൽ എത്തിയത്. പക്ഷെ ബാഴ്സ ആരാധകരുടെ പ്രതീക്ഷക്ക് ഒത്ത് ഉയരാൻ താരത്തിനായില്ല. ഇതോടെ ബാഴ്സ ബെഞ്ചിലിരുത്തിയ താരത്തെ ആരാധകരും കൈവിട്ടു. പലപ്പോഴും താരത്തെ കൂവി വിളിച്ചാണ് ആരാധകർ സ്വീകരിച്ചത്.

ബാഴ്സയിൽ നിന്ന് താരം പി എസ് ജി യിലേക്ക് മാറിയേക്കും എന്ന് അഭ്യൂഹങ്ങൾ സജീവമാണ്. എങ്കിലും കോപ്പ അമേരിക്കക്ക് ശേഷമേ ബാഴ്സ താരത്തിന്റെ ഭാവിയിൽ തീരുമാനം എടുക്കൂ എന്നാണ് റിപ്പോർട്ടുകൾ.

Exit mobile version