32 വർഷത്തിലെ ഏറ്റവും മികച്ച പ്രതിരോധം, ചീത്തപ്പേര് മാറ്റി കോർട്ടോയും സംഘവും

ല ലീഗ സീസണിലെ ആദ്യ പകുതി അവസാനിച്ചപ്പോൾ റയൽ മാഡ്രിഡ് പ്രധിരോധത്തിൽ വന്ന വൻ മാറ്റമാണ് വാർത്തയായത്. 32 വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും മികച്ച ഡിഫൻസീവ് റെക്കോർഡ് സൃഷ്ടിചാണ് റയൽ ആദ്യത്തെ 19 മത്സരങ്ങൾ അവസാനിപ്പിച്ചത്. 19 കളികളിൽ നിന്ന് കേവലം 12 ഗോളുകൾ മാത്രമാണ് സിദാന്റെ സംഘം വഴങ്ങിയത്. 1987-88 സീസണിന്റെ ശേഷം ആദ്യമായാണ് റയൽ ഇത്രയും കുറഞ്ഞ ഗോളുകൾ വഴങ്ങുന്നത്.

റയലിൽ എത്തിയ ശേഷം ഗോളുകൾ വഴങ്ങുന്നതിൽ ആദ്യ സീസണിൽ ചീത്ത പേര് കേട്ട ഗോളി തിബോ കോർട്ടോക്ക് ഏറെ ആശ്വാസമാകുന്ന പ്രകടനമാണ്‌ റയൽ നടത്തിയത്. ഈ സീസണിൽ കളിച്ച 16 മത്സരങ്ങളിൽ നിന്ന് 9 ക്ളീൻ ഷീറ്റുകൾ നേടാൻ കോർട്ടോക് സാധിച്ചു. കഴിഞ്ഞ സീസണിൽ ഇതേ സമയം 24 ഗോളുകൾ ആണ് റയൽ വഴങ്ങിയത്.

Previous articleസുയിവർലൂൺ ആദ്യ ഇലവനിൽ തിരികെയെത്തി, 2020ലെ ആദ്യ ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം
Next articleഇംഗ്ലണ്ടിന് ആശ്വസിക്കാം, മൂന്നാം ടെസ്റ്റിന് ആർച്ചർ തിരിച്ചെത്തും