റയലിനെ ഞെട്ടിച്ച് റൊണാൾഡോ, മാഡ്രിഡിലേക്ക് തിരിച്ചില്ല

റയൽ മാഡ്രിഡിന്റെയും പോർചുഗലിന്റെയും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടാനൊരുങ്ങുന്നുവെന്ന് റിപോർട്ടുകൾ.  നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രോസിക്യൂട്ടർസ് ഓഫീസ് റൊണാൾഡൊക്കെതിരെ നിയമ നടപടിക്ക് സാധ്യതയുണ്ടെന്ന വാർത്തക്ക് പിന്നാലെയാണ് റൊണാൾഡോ സ്പെയിൻ വിടുമെന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. 14.7 മില്യൺ യൂറോ നികുതി വെട്ടിച്ചു എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നേരെയുള്ള ആരോപണം. റയൽ മാഡ്രിഡ് ക്ലബ് ഈ വിഷയത്തിൽ റൊണാൾഡോയെ അനുകൂലിച്ച് രംഗത്ത് എത്തിയെങ്കിലും താരം അത് കൊണ്ടൊന്നും സന്തോഷവാനല്ലെന്നാണ് റിപോർട്ടുകൾ.

റൊണാൾഡോ സ്പെയിൻ വിടാനുള്ള തീരുമാനം റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോരെന്റിനോ പെരസിനെ അറിയിച്ചിട്ടുണ്ട് എന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് .പോർച്ചുഗലിൽ നിന്നുള്ള ‘A Bola’ ന്യൂസ് പേപ്പർ ആണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്.  റൊണാൾഡോ റയൽ മാഡ്രിഡ് വിടുകയാണെകിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കോ പാരീസ് സെന്റ് ജർമൈനിലേക്കോ മൊണാക്കോയിലേക്കോ പോകുമെന്നാണ് കരുതപ്പെടുന്നത്.

180മില്യൺ യൂറോയാണ് റയൽ മാഡ്രിഡ് റൊണാൾഡോക്ക് വിലയിട്ടത്. ട്രാൻസ്ഫർ ഫീസിന് പുറമെ റൊണാൾഡോയുടെ വേതനമടക്കം 400മില്യൺ യൂറോയോളം ടീമിന് ചിലവ് വരുമെന്നാണ് കരുതപ്പെടുന്നത്. ആ തുക നൽകാൻ യൂറോപ്പിലെ ചുരുക്കം ചില ക്ലബ്ബുകൾക്ക് മാത്രമേ സാധിക്കു. അതെ സമയം റയൽ മാഡ്രിഡ് മാനേജ്‌മന്റ് റൊണാൾഡോയുമായി സംസാരിച്ച് കാര്യങ്ങൾ ഒത്തു തീർപ്പിൽ എത്താൻ ശ്രമം നടത്തുന്നതയും വാർത്തകൾ വരുന്നുണ്ട്.

ആഴ്ചകൾക്കു മുൻപ് ബെർണാബ്യൂവിലെ കാണികൾ കൂവുന്നതിനെ പറ്റിയും റൊണാൾഡോ പ്രതികരിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്നപ്പോൾ ഇങ്ങനെ ഒരു അനുഭവം തനിക്കുണ്ടായിട്ടില്ല എന്നാണ് അന്ന് താരം പ്രതികരിച്ചത്. കോൺഫെഡറേഷൻ കപ്പുമായി ബന്ധപ്പെട്ട പോർച്ചുഗൽ ദേശിയ ടീമിന്റെ കൂടെ റഷ്യയിലാണ് റൊണാൾഡോ ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫോർച്യൂണിന്റെ അവസാന മിനുട്ട് ഗോളിൽ ഹിറ്റാച്ചി തൃക്കരിപ്പൂർ, സീസൺ മെമ്മറീസ്
Next articleകേരള പോലീസ് ബൂട്ടണിയാൻ ആറു പുതിയ മിന്നും താരങ്ങൾ