റയൽ മാഡ്രിഡ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ

- Advertisement -

എൽ ക്ലാസിക്കോക്ക് 3 ദിവസം മാത്രം ബാക്കി നിൽക്കെ റയൽ മാഡ്രിഡി ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ് ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ റയൽ മാഡിഡ് ടീമിന്റെ കൂടെ പരിശീലനം നടത്തിയിട്ടില്ല. ഇതാണ് ആരാധകരുടെയും റയൽ മാഡ്രിഡിന്റെയും നെഞ്ചിടിപ്പ് കൂട്ടുന്നത്. ഓദ്യോഗികമായി റയൽ മാഡ്രിഡിന്റെ ഭാഗത്ത് നിന്ന് റൊണാൾഡോയുടെ അവസ്ഥയെ പറ്റി പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

താരം കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റക്കാണ് പരിശീലനത്തിൽ ഏർപ്പെട്ടത്. ക്ലബ് വേൾഡ് കപ്പ് ഫൈനലിലോ പരിശീലന സമയത്തോ റൊണാൾഡോക്ക് പരിക്ക് പറ്റിയതായി ക്ലബ് ഇതുവരെ സ്ഥിതികരിച്ചിട്ടില്ല. അതെ സമയം ചൊവ്വാഴ്ച പരിശീലനത്തിന് ഇറങ്ങാതിരുന്ന ബെൻസേമ ടീമംഗങ്ങളുടെ കൂടെ പരിശീലനത്തിന് എത്തിയത് സിദാന് ആശ്വാസം നൽകും. എൽ ക്ലാസിക്കോയിൽ ബെൻസേമ റയൽ മാഡ്രിഡിന്റെ ആക്രമണം നയിക്കുമെന്നാണ് കരുതപ്പെടുന്നത്.

അടുത്ത ശനിയാഴ്ച ഇന്ത്യൻ സമയം 5.30 മണിക്കാണ് എൽ ക്ലാസിക്കോ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement