കൗട്ടീനോ തിരികെയെത്തി, ഇന്ന് ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡിന് എതിരെ

ഇന്ന് ലാലീഗയിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ആ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. അവസാന മത്സരങ്ങളിൽ പരിക്ക് കാരണം ടീമിനൊപ്പം ഇല്ലാതിരുന്ന കൗട്ടീനോ സ്ക്വാഡിൽ തിരികെ എത്തിയിട്ടുണ്ട്. പരിക്ക് കാരണം ഉംറ്റിറ്റി, അൻസു ഫതി എന്നിവർ സ്ക്വാഡിൽ ഇല്ല.

മെസ്സി, ഗ്രീസ്മൻ,ഡെംബലെ എന്ന് തുടങ്ങി മറ്റു പ്രധാന താരങ്ങൾ എല്ലാം ബാഴ്സലോണ നിരയിൽ ഉണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്. അത്ലറ്റിക്കോയുട്ർ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക. 7 മത്സരങ്ങളിൽ വെറും 11 പോയിന്റുമായി ലീഗിൽ 8ആം സ്ഥാനത്താണ് ബാഴ്സലോണ ഇപ്പോൾ ഉള്ളത്. 17 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ സുവാരസ് കൊറോണ കാരണം അത്ലറ്റിക്കോ മാഡ്രിഡിന് ഒപ്പം ഉണ്ടാകില്ല.

Barca squad

20201121 115236

Exit mobile version