റയൽ മാഡ്രിഡ് ഗോൾകീപ്പർ കോർതോയിസിന് പുതിയ കരാർ

റയൽ മാഡ്രിഡിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ കോർതോയിസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2026വരെ നീണ്ടു നിക്കുന്ന കരാറിലാണ് ബെൽജിയൻ താരം ഒപ്പുവെച്ചത്. 2018ൽ ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ കോർതോ ഇതിനകം ക്ലബിൽ 100ൽ അധികം മത്സരങ്ങൾ ഇതിനകം കളിച്ചു കഴിഞ്ഞു. റയലിന്റെ പ്രധാന താരമായി അവസാന സീസണുകളിൽ മാറാനും കോർതോക്ക് ആയിരുന്നു. റയൽ മാഡ്രിഡിക് വരും മുമ്പ് താരം ചെൽസിയിലും അത്ലറ്റിക്കൊ മാഡ്രിഡിലും ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു.

അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ലാലിഗ ഉൾപ്പെടെ നാലു കിരീടങ്ങളും, ചെൽസിക്ക് ഒപ്പം രണ്ട് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നാലു കിരീടങ്ങളും താരം നേടിയിട്ടുണ്ട്. റയലിനൊപ്പം ഇതുവരെ മൂന്ന് കിരീടങ്ങളും നേടി. ബെൽജിയം ദേശീയ ടീമിന്റെയും ഒന്നാം നമ്പറാണ് കോർതോ.