കോർതോയ്ക്ക് പരിക്ക്, റയലിന് ഭീതി

- Advertisement -

ഇന്നലെ റയൽ ബെറ്റിസിനോട് ലീഗിലേറ്റ പരാജയത്തിനൊപ്പം ഒരു പ്രശ്നം കൂടെ റയൽ നേരിടേണ്ടതുണ്ട്. ഇന്നലെ മത്സരത്തിനിടയിൽ റയലിന്റെ ഒന്നാം നമ്പർ കോർതോയ്ക്ക് പരിക്കേറ്റിരുന്നു. തരം പരിക്ക് സഹിച്ചായിരുന്നു മത്സരം പൂത്തിയാക്കിയത്. മത്സര ശേഷം മുടന്തിക്കൊണ്ടായിരുന്നു താരം കളം വിട്ടത്. ഇന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ കോർതോയുടെ പരിക്ക് സാരമുള്ളതാണൊ എന്ന് വ്യക്തമാവുകയുള്ളൂ.

സീസണിൽ റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരമായിരുന്നു കോർതോ. റയലിന്റെ മികച്ച ഡിഫൻസീവ് റെക്കോർഡിന്റെ പ്രധാന ക്രെഡിറ്റും അദ്ദേഹത്തിനാണ്. സീസൺ അവസാനത്തിലേക്ക് കടക്കുന്ന ഈ അവസരത്തിൽ കോർതോ പുറത്തിരിക്കേണ്ടി വന്നാൽ റയലിന് അത് വലിയ പ്രശ്നങ്ങൾ നൽകും. ഇനി ചാമ്പ്യൻസ് ലീഗിലെ വലിയ പോരാട്ടം അടക്കം നടക്കാനുണ്ട്. കോർതോയ്ക്ക് പരിക്ക് ആണെങ്കിൽ അരിയോള ആകും റയലിന്റെ ഗോൾവല കാക്കുക.

Advertisement