ഗ്രീസ്മാനോട് അത്ലറ്റികോയിൽ തുടരാൻ അപേക്ഷിച്ച് കോസ്റ്റ 

അത്ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാനോട് ടീമിൽ തുടരാൻ അപേക്ഷിച്ച് അത്ലറ്റികോ ഫോർവേഡ് ഡിയേഗോ കോസ്റ്റ. ഗ്രീസ്മാനാണ് തന്നെ ചെൽസിയിൽ നിന്ന് അത്ലറ്റികോയിലേക്ക് ക്ഷണിച്ചതെന്നും അത് കൊണ്ട് ഗ്രീസ്മാൻ തന്നെ ഒറ്റക്കാക്കി പോവില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും കോസ്റ്റ പറഞ്ഞു.

ഗ്രീസ്മാൻ അത്ലറ്റികോയുടെ ഒരു പ്രധാന താരമാണെന്നു അദ്ദേഹത്തിന് അറിയാമെന്നും താരം അത്ലറ്റിക്കോയിൽ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കോസ്റ്റ കൂട്ടിച്ചേർത്തു. ഗ്രീസ്മാൻ ഇതുവരെ ടീം വിടുന്ന കാര്യം തന്നോട് പറഞ്ഞില്ലെന്നും കോസ്റ്റ പറഞ്ഞു.

ചെൽസി താരം മൊറാട്ടയുടെ സ്പാനിഷ് ടീമിലെ അഭാവത്തെ പറ്റി ചോദിച്ചപ്പോൾ മൊറാട്ട സ്പെയിൻ ടീമിൽ ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് കോസ്റ്റ പറഞ്ഞു. താരം അടുത്ത തവണ ടീമിൽ ഉണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കോസ്റ്റ കൂട്ടിച്ചേർത്തു. ഒരു സ്‌ട്രൈക്കർ ഗോളടിച്ചില്ലെങ്കിൽ സ്വാഭാവികമായി സമ്മര്‍ദ്ധം ഉണ്ടാവുമെന്നും താരം ഉടൻ തന്നെ ഫോമിൽ തിരിച്ചെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കോസ്റ്റ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഗ്രീസ്‌മാൻ ബാഴ്‌സലോണയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതെ സമയം ഗ്രീസ്മാന് പകരക്കാരനായി അർജന്റീന താരം ദിബാലയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നു എന്നും വാർത്ത ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമഴ സ്കോട്‍ലാന്‍ഡിനെ ചതിച്ചു, വിന്‍ഡീസ് ലോകകപ്പിനു യോഗ്യത നേടി
Next articleഅഭിലാഷ് കുപ്പൂത്തിന് വിജയം