Site icon Fanport

ഇരട്ട ഗോളുമായി ഏഞ്ചൽ കൊറിയ, അത്ലറ്റികോ മാഡ്രിഡിന് വിജയം

ഇരട്ട ഗോളുമായി അർജന്റീനൻ താരം ഏഞ്ചൽ കൊറിയ തിളങ്ങിയ മത്സരത്തിൽ ജിറോണക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അത്ലറ്റികോ മാഡ്രിഡിന് വിജയം. ഇതോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയരാനും സിമിയോണിയുടെ ടീമിനായി. ജിറോണ പതിമൂന്നാം സ്ഥാനത്താണ്.

മുൻ നിരയിൽ മൊറാട, ജാവോ ഫെലിക്‌സ് തുടങ്ങി പ്രമുഖർ ഇല്ലാതെയാണ് അത്ലറ്റികോ മത്സരത്തിന് ഇറങ്ങിയത്. മുന്നേറ്റത്തിൽ ഏഞ്ചൽ കൊറിയക്കും ഗ്രീസ്മാനും ഒപ്പം ബ്രസീലിയൻ താരം കുയ്ഞ്ഞ എത്തി. അഞ്ചാം മിനിറ്റിൽ തന്നെ അത്ലറ്റികോ ലീഡ് എടുത്തു. ഗ്രീസ്മാന്റെ പാസിൽ നിന്നും കൊറിയക്ക് ലക്ഷ്യം കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. ജിറോണക്ക് ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അത്ലറ്റികോ ലീഡ് ഉയർത്തി. ജിറോണയുടെ അലസമായ പാസ് കൈവശപ്പെടുത്തിയ കൊറിയ അർഹിച്ച ശിക്ഷ തന്നെ അവർക്ക് സമ്മാനിച്ചു. ആറുപതിയാറാം മിനിറ്റിൽ റിക്വൽമെയാണ് ജിറോണയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

Exit mobile version