കൊറോണ സഹായത്തിനു വേണ്ടി സ്റ്റേഡിയത്തിന്റെ പേര് ബാഴ്സലോണ മാറ്റും

കൊറോണ വൈറസ് ബാധ കാരണം കഷ്ടപ്പെടുന്ന സ്പെയിനിലെ ജനങ്ങളെ സഹായിക്കാൻ വേണ്ടി വ്യത്യസ്തമായ ഒരു രീതി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ബാഴ്സലോണ. അവരുടെ സ്റ്റേഡിയമായ ക്യാമ്പ് നുവിന്റെ പേര് അവർ ഒരു സീസണിലേക്ക് മാറ്റും. സ്റ്റേഡിയത്തിന്റെ പേരിനായി സ്പോൺസറെ ക്ഷണിച്ചിരിക്കുകയാണ് ബാഴ്സലോണ ഇപ്പോൾ. തങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഓഫർ ബാഴ്സലോണ സ്വീകരിക്കും.

സ്റ്റേഡിയം അതോടെ 2021-22 സീസണിൽ സ്പോൺസറുടെ പേരിൽ ആകും അറിയപ്പെടുക. ഈ പരസ്യ തുക ആരോഗ്യ മേഖലയ്ക്ക് സംഭാവന ചെയ്യാം എന്നാണ് ബാഴ്സലോണയുടെ തീരുമാനം. മില്യണുകൾ സ്പോൺസർ തുകയായി കിട്ടാൻ സാധ്യതയുണ്ട്.

Exit mobile version