കരാർ പുതുക്കിയില്ല എങ്കിൽ ഡെംബലെയെ ബാഴ്സലോണ ജനുവരിയിൽ വിൽക്കും

Img 20211026 230835

ഡെംബലെയുമായുള്ള കരാർ ചർച്ചകൾ വിജയിക്കാത്തത് ബാഴ്സലോണയെ സമ്മർദ്ദത്തിൽ ആക്കുന്നു. താരത്തെ ഫ്രീ ട്രാൻസ്ഫറിൽ നഷ്ടപ്പെടുത്താൻ ബാഴ്സലോണ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ കരാർ അംഗീകരിച്ചില്ല എങ്കിൽ ഡെംബലയെ ജനുവരിയിൽ ട്രാൻസ്ഫർ ലിസ്റ്റ് ചെയ്യാൻ ആണ് ബാഴ്സലോണയുടെ തീരുമാനം. ഡെംബലെയെ നിലനിർത്താൻ തന്നെ ബാഴ്സലോണ ആഗ്രഹിക്കുന്നുണ്ട് എങ്കിലും താരം ഇതുവരെ കരാർ അംഗീകരിച്ചിട്ടില്ല. വേതനം കുറക്കാൻ ബാഴ്സലോണ ആവശ്യപ്പെട്ടതാണ് ഡെംബലെ കരാർ അംഗീകരിക്കാതിരിക്കാൻ കാരണം.

താരം ബാഴ്സലോണ വിട്ട് പ്രീമിയർ ലീഗിലേക്ക് പോകാനും ശ്രമിക്കുന്നുണ്ട്. പക്ഷെ പ്രീമിയർ ലീഗ് ക്ലബുകളും ഡെംബലെയുടെ പരിക്ക് റെക്കോർഡുകൾ കാരണം താരത്തെ സൈൻ ചെയ്താലും വലിയ വേതനം നൽകാനുള്ള സാധ്യത വളരെ കുറവാണ്. അവസാന സീസണുകളിൽ പരിക്ക് കാരണം ഡെംബലെക്ക് ബാഴ്സലോണയിൽ യാതൊരു സംഭാവനയും നൽകാൻ ആയിരുന്നില്ല.