കോസ്റ്റ ഇനി ഈ സീസണിൽ കളിക്കില്ല, കടുത്ത ശിക്ഷ പ്രഖ്യാപിച്ച് ല ലീഗ

Photo:© Reuters / Albert Gea
- Advertisement -

അത്ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്കർ ഡിയഗോ കോസ്റ്റക്ക് വിലക്ക്. 8 ല ലീഗ മത്സരങ്ങളിൽ നിന്നാണ് താരത്തെ സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ വിലക്കിയത്. ബാഴ്സലോണക് എതിരായ മത്സരത്തിന് ഇടയിലാണ് കോസ്റ്റ റഫറിക് എതിരെ അസഭ്യം ചൊരിഞ്ഞത്. വിലക്ക് വന്നതോടെ ഈ സീസണിൽ ഇനി താരത്തിന് ലീഗിൽ കളിക്കാനാവില്ല എന്നുറപ്പായി.

ബാഴ്സകെതിരെ ചുവപ്പ് കാർഡ് കണ്ടെങ്കിലും ശിക്ഷ അതിൽ ഒതുങ്ങില്ല എന്ന് ഉറപ്പായിരുന്നു. റഫറിയെ അതിക്ഷേപിച്ചതിന് 4 മത്സരങ്ങളിൽ വിലക്ക്, റഫറിയുടെ കൈ പിടിച്ചതിന് മറ്റൊരു 4 മത്സരങ്ങളിൽ വിലക്ക് എന്നതാണ് ഇന്ന് പ്രഖ്യാപിച്ച ശിക്ഷ. ഈ ല ലീഗ സീസണിൽ കേവലം 7 മത്സരങ്ങൾ മാത്രമാണ് അത്ലറ്റികോക് ബാക്കിയുള്ളത്.

Advertisement